CricketLatest News

ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക്

ബര്‍മിങ്ഹാം: ലോകകപ്പിൽ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് ആണ് ഇതുവരെ ടീം നേടിയത്. അഞ്ച് വിക്കറ്റ് മുഹമ്മദ് ഷമി ആണ് വീഴ്ത്തിയത്. എട്ടു പന്തില്‍ 20 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ അവസാന ഓവറുകളില്‍ റണ്‍റേറ്റ് കൂട്ടി. ഒടുവില്‍ മുഹമ്മദ് ഷമി തന്നെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 54 പന്തില്‍ 44 റണ്‍സെടുത്ത ജോ റൂട്ടിനെയും മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്. ഒരു റണ്‍ മാത്രമെടുത്ത ഇയാന്‍ മോര്‍ഗനെയും മുഹമ്മദ് ഷമി തിരിച്ചയച്ചു.
205 റണ്‍സിലെത്തിയപ്പോള്‍ ബെയര്‍സ്‌റ്റോ പുറത്തായിരുന്നു. 109 പന്തില്‍ 111 റണ്‍സെടുത്ത ബെയര്‍സ്റ്റോയേയും മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്. 40 ഓവർ പിന്നിട്ടപ്പോൾ മൂന്നിന് 245 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. 40.3 ഓവറിൽ ടീം സ്കോർ 250 കടന്നു ജോ റൂട്ടും ബെൻ സ്റ്റോക്സുമാണ് ക്രീസിൽ.

അതേസമയം ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം മാത്രമാണുള്ളത്. നാലാം നമ്പറില്‍ വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് കളിക്കും. പന്തിന്റെ ആദ്യ ലോകകപ്പ് മത്സരമാണ് ഇത്. പുതിയ ഓറഞ്ച് ജെഴ്സിയിലാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button