Latest NewsKerala

വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത്, കാറിലെ ഹാൻഡ്സ് ഫ്രീ എന്നിവ വഴി ഫോൺ ഉപയോഗിക്കാമോ? വ്യക്തത വരുത്തി കേരള പോലീസ്

തിരുവനന്തപുരം: വാഹനമോടിക്കുമ്പോൾ ഹാൻഡ്സ് ഫ്രീ ആയി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന ധാരണയാണ് പൊതുവേയുള്ളത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തി കേരള പോലീസ് രംഗത്ത്. തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൊബൈൽ ഉപയോഗിക്കുമ്പോൾ നമ്മുടെ ശ്രദ്ധ, നമ്മോട് സംസാരിക്കുന്ന ആളിന്റെ സാഹചര്യങ്ങളിലേക്ക് വ്യതിചലിക്കപ്പെടുന്നു. ബ്ലൂടൂത്ത്, ഹെഡ്സെറ്റ്, കാറിന്റെ ലൗഡ്‌സ്‌പീക്കർ എന്നിങ്ങനെ ഏതു രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് മറ്റൊരാളുമായി സംസാരിക്കുന്നതും സെൻട്രൽ മോട്ടോർ വാഹന നിയമം [CMVR 21 (25) ന്റെ ലംഘനവും മോട്ടോർ വെഹിക്കിൾ ആക്റ്റ് 19 പ്രകാരം ലൈസൻസ് സസ്പെന്റ് ചെയ്യാവുന്ന കുറ്റമാണെന്നാണ് പോലീസ് അറിയിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നു നിയമമുണ്ട്. ഹാൻഡ്സ് ഫ്രീ ആയി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന ധാരണയാണ് പൊതുവേയുള്ളത്. മൊബൈൽ ഉപയോഗിക്കുമ്പോൾ നമ്മുടെ ശ്രദ്ധ, നമ്മോട് സംസാരിക്കുന്ന ആളിന്റെ സാഹചര്യങ്ങളിലേക്ക് വ്യതിചലിക്കപ്പെടുന്നു. ബ്ലൂടൂത്ത്, ഹെഡ്സെറ്റ്, കാറിന്റെ ലൗഡ്‌സ്‌പീക്കർ എന്നിങ്ങനെ ഏതു രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് മറ്റൊരാളുമായി സംസാരിക്കുന്നതും സെൻട്രൽ മോട്ടോർ വാഹന നിയമം [CMVR 21 (25) ന്റെ ലംഘനവും മോട്ടോർ വെഹിക്കിൾ ആക്റ്റ് 19 പ്രകാരം ലൈസൻസ് സസ്പെന്റ് ചെയ്യാവുന്ന കുറ്റമാണ്.

കോൺട്രാക്ട് കാര്യേജ് വിഭാഗത്തിൽപ്പെടുന്ന ബസുകൾ, ടാക്സി, ഓട്ടോറിക്ഷ, സ്വകാര്യ കാറുകൾ തുടങ്ങിയ വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിനു വിലക്കില്ല. എന്നാൽ, ഇവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നവിധം ഉച്ചത്തിൽ പ്രവർത്തിപ്പിക്കാനും പാടില്ല. മൊബൈൽ ഫോൺ മാത്രമല്ല, വാഹനമോടിക്കുന്നയാളുടെ ശ്രദ്ധ ഡ്രൈവിങ്ങിൽനിന്നു മാറാൻ സാധ്യതയുള്ള ഒന്നും വാഹനത്തിൽ ഉപയോഗിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button