Latest NewsCricket

ഡി ആര്‍ എസ് കൊടുത്തിരുന്നെങ്കില്‍ ജേസണ്‍ റോയ് ഔട്ട് ആകുമായിരുന്നു, ധോനി സമ്മതിച്ചില്ല; ആരാധകരുടെ വിമർശനം

ബര്‍മിങ്ഹാം: ലോകകപ്പിൽ ഇന്ന് നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിൽ എം.എസ് ധോനിക്ക് ആരാധകരുടെ വിമർശനം. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ 10-ാം ഓവറില്‍ ജേസണ്‍ റോയ് പുറത്താകേണ്ടതായിരുന്നു. എന്നാല്‍ ധോനി ഡി.ആര്‍.എസ് ആവശ്യമില്ലെന്ന് പറഞ്ഞു. ഇതാണ് ഇന്ത്യക്ക് ആ ഔട്ട് നഷ്ടപ്പെടാൻ കാരണമെന്ന് ആരാധകര്‍ സൂചിപ്പിക്കുന്നു.

ഡി.ആര്‍.എസിലുള്ള ധോനിയുടെ വൈഭവം എവിടെപ്പോയി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ പന്ത് ഗ്ലൗസില്‍ ഉരസിയായിരുന്നു ധോനിയുടെ കൈയിലെത്തിയത്. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ല. പകരം ആ പന്ത് വൈഡ് വിളിച്ചു.

ധോനിപ്പട അപ്പീൽ ചെയ്‌തെങ്കിലും ഡിആര്‍എസ് കൊടുത്തിരുന്നെങ്കില്‍ റോയ് ഔട്ട് ആകുമായിരുന്നു. എന്നാല്‍ ധോനി ഡി.ആര്‍.എസ് വേണ്ടെന്ന് പറയുകയായിരുന്നു. ആ തീരുമാനം കോലിയും അംഗീകരിച്ചു. ഇതോടെയാണ് ആരാധകര്‍ ധോനിക്കെതിരേ തിരിഞ്ഞത്. ജീവന്‍ തിരിച്ചുകിട്ടിയ ഇംഗ്ലീഷ് ഓപ്പണര്‍ അടുത്ത പന്തില്‍ സിക്‌സും ആറാം പന്തില്‍ ഫോറും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button