Latest NewsEuropeInternational

ഈ രാജ്യത്ത് എക്കാലത്തെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തി; നാല് മേഖലകളില്‍ റെഡ് അലർട്ട്

പാരീസ്: ഫ്രാൻസിലെ താപനില 45.9 ഡിഗ്രിയെന്ന സർവ്വകാല റെക്കോർഡിലെത്തി. തെക്കൻ ഗ്രാമമായ ഗല്ലാർഗ്യൂസ് ലെ മോണ്ട്യൂക്സിലാണ് ഏറ്റവും പുതിയ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുമുൻപ് 2003-ല്‍ ഉഷ്ണക്കാറ്റ്‌ അടിച്ചപ്പോള്‍ 44.1 ഡിഗ്രി സെൽഷ്യസായിരുന്നു ഉയർന്ന താപനില.

നിലവിലെ സാഹചര്യത്തിൽ ‘എല്ലാവർക്കും അപകടസാധ്യതയുണ്ടെന്ന്’ ആരോഗ്യമന്ത്രി ആഗ്നസ് ബുസിൻ മുന്നറിയിപ്പ് നൽകി. ഫ്രാൻസിന്റെയ കാലാവസ്ഥാ നിരീക്ഷണ വിഭാഗം നാല് മേഖലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ആഫ്രിക്കയിൽ നിന്നും വരുന്ന ഉഷ്നക്കാറ്റാണ് ചൂട് കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മധ്യ യൂറോപ്പിലെ ഉയർന്ന മർദ്ദവും അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെയുള്ള കൊടുങ്കാറ്റുമാണ് ഉഷ്ണ തരംഗത്തിനു കാരണമായത്.

ജ​ർ​മ​നി, ഇ​റ്റ​ലി, സ്പെ​യി​ൻ തു​ട​ങ്ങി​യ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​റ്റ​ലി​യി​ൽ 16 ന​ഗ​ര​ങ്ങ​ളി​ൽ കൂ​ടി​യ താ​പ​നി​ല​യെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button