Jobs & VacanciesLatest NewsEducation & Career

അർധ സർക്കാർ സ്ഥാപനത്തിൽ ഒഴിവുകള്‍

തൃശ്ശൂരിൽ അർധ സർക്കാർ സ്ഥാപനത്തിൽ മാനേജർ (ഫിനാൻസ്) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത: സി.എ/സി.എം.എ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള 12 വർഷത്തെ പ്രവൃത്തിപരിചയം. ഉത്പാദന മേഖലയിലുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 62,392 രൂപ. പ്രായപരിധി 2019 ഏപ്രിലിൽ 18-45 (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ നാലിന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

ആലപ്പുഴ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ വെൽഡറിന്റെ മൂന്ന് താത്കാലിക ഒഴിവുകൾ ഉണ്ട് (ഓപ്പൺ-2. ഇ.റ്റി.ബി-1). യോഗ്യത: ഐ.റ്റി.ഐ വെൽഡർ യോഗ്യതയും രണ്ട് മുതൽ അഞ്ച് വർഷം വരെ പ്രവൃത്തി പരിചയവും. വയസ്സ്: 01.01.19ന് 18-41 (നിയമാനുസൃത വയസ്സിളവ് പുറമേ). ശമ്പളം: 10,000 രൂപ പ്രതിമാസം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷൻ കാർഡുമായി ജൂലൈ 15നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ട് ഹാജരാകണം

shortlink

Related Articles

Post Your Comments

Related Articles


Back to top button