കോട്ടയം: രാജ്കുമാര് മരിച്ചത് മൃഗീയ മര്‍ദ്ദനം ഏറ്റുതന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രാജ്കുമാറിന്റെ മരണ കാരണം ആന്തരികാവയവങ്ങളിലേറ്റ മുറിവുകള്‍ കൊണ്ടാണെന്നും റിപ്പോര്‍ട്ട്. അതേസമയം ഈ മുറിവുകളിലേയ്ക്ക് നയിച്ചത് ക്രൂരമര്ദ്ദനമാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നു. മുറിവുകളെ ബാധിച്ച ന്യൂമോണിയ ആണ് മരണ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്കുമാറിന്റെ ദേഹത്ത് 22 മുറിവുകളുണ്ടായിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പരിക്കുകള്‍ എങ്ങനെ സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു വരികയായിരുന്നു.
രാജ്കുമാറിന്റെ തുടയിലും കാല്‍വെള്ളയിലും അടിയേറ്റ പാടുകള്‍ ഉണ്ട്. രാജ്കുമാറിന് മൃഗീയ മര്‍ദ്ദനം ഏറ്റി്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments