Latest NewsIndia

മുസ്ലീം ശ്മശാനത്തില്‍ സംസ്‌കരിച്ച മൃതദേഹം തിരിച്ചെടുത്തു; കാരണമിതാണ്

മുസാഫര്‍നഗര്‍: സംസ്‌കാരിച്ചിടത്ത് നിന്ന് പത്തൊമ്പതുകാരന്റെ മൃതദേഹം തിരിച്ചെടുത്തു, മുസ്ലീമെന്ന് കരുതി ഇസ്ലാം മതവിശ്വാസപ്രകാരമാണ് യുവാവിനെ സംസ്‌കരിച്ചത്. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ ഹിന്ദുവാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മൃതദേഹം തിരിച്ചെടുക്കുകയായിരുന്നു.

മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതിന് ശേഷം യുവാവിന്റെ മൃതദേഹം യമുനനദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. അടുത്ത ദിവസം മൃതദേഹം കണ്ടെടുത്തു. ഇയാള്‍ മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ച് മൃതദേഹം മുസ്ലീം ശ്മശാനത്തില്‍ സംസ്‌കരിച്ചുവെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സുര്‍ജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് കൊല്ലപ്പെട്ടത് സാഗര്‍ എന്ന പേരിലുള്ള ഹിന്ദുയുവാവാണെന്ന് തെളിയുകയും ഷാംലി ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.

അറസ്റ്റിലായ മൂന്നുപേരും കുറ്റം സമ്മതിച്ചപ്പോഴാണ് മരിച്ചയാളുടെ യഥാര്‍ത്ഥ ഐഡന്റിറ്റി വെളിപ്പെട്ടതെന്ന് പൊലീസ പറഞ്ഞു.ഹരിയാനയിലെ പാനിപ്പത്തുകാരനാണ് കൊല്ലപ്പെട്ട സാഗര്‍. ഇയാളെ കാണാനില്ലെന്ന് കുടുബംവ ജൂണ്‍ 17 ന് പരാതി നല്‍കിയിരുന്നു. മുസ്ലീംശ്മശനാത്തില്‍ നിന്ന് തിരിച്ചെടുത്ത മൃതദേഹം പിന്നീട് സാഗറിന്റെ കുടുംബത്തിന് കൈമാറിയതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button