Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaIndia

വൈക്കത്ത് നിന്ന് കാണാതായ അമ്മയും രണ്ടുവയസ്സുകാരിയും പുഴയില്‍ മരിച്ചനിലയില്‍

വടയാര്‍ ഇളങ്കാവ്‌ ദേവീക്ഷേത്രത്തിനു സമീപത്തുള്ള പുഴയില്‍ കുളിക്കാനെത്തിയ വീട്ടമ്മയാണു മൃതദേഹങ്ങള്‍ ആദ്യം കണ്ടത്‌

വൈക്കം: വെള്ളിയാഴ്‌ച പുലര്‍ച്ചെ കാണാതായ അമ്മയും രണ്ടു വയസുള്ള പെണ്‍കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍. തലയോലപ്പറമ്പ് സ്വദേശിയും തൃപ്പൂണിത്തുറ എ.ആര്‍ ക്യാമ്പിലെ പോലീസുകാരനുമായ അഭിജിത്തിന്റെ ഭാര്യ ദീപ (30), മകള്‍ ദക്ഷ എന്നിവരാണു മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ 12-നു വടയാര്‍ ഇളങ്കാവ്‌ ദേവീക്ഷേത്രത്തിനു സമീപത്തുള്ള പുഴയില്‍ കുളിക്കാനെത്തിയ വീട്ടമ്മയാണു മൃതദേഹങ്ങള്‍ ആദ്യം കണ്ടത്‌. ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചു. പോലീസ്‌ എത്തിയശേഷമാണു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്‌.

പുലര്‍ച്ചെ മൂന്നിന്‌ അഭിജിത്തിന്റെ അച്‌ഛന്‍ സതീശന്‍ ഉറക്കമുണര്‍ന്നു നോക്കുമ്പോള്‍ ദീപയുടെ മുറിയില്‍ വെളിച്ചമുണ്ടായിരുന്നു. ഉറങ്ങാതെയിരുന്ന ദീപയോടു കിടന്നുറങ്ങാന്‍ പറഞ്ഞശേഷം വീണ്ടും ഉറങ്ങിയെന്ന്‌ അഭിജിത്തിന്റെ അച്‌ഛന്‍ പറഞ്ഞു. രാവിലെ ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ മുന്‍വശത്തെ കതകു തുറന്നു കിടക്കുന്നതാണുകണ്ടത്‌. മുറിയില്‍ ദീപയേയും കുഞ്ഞിനേയും കണ്ടില്ല. ഇതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു. കൂടാതെ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.

പോലീസ്‌ എത്തി സമീപത്തെ സി.സി ടി.വി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. വൈകുന്നേരത്തോടെ ഡോഗ്‌ സ്‌ക്വാഡും സ്‌ഥലത്തെത്തി പരിശോധന നടത്തി. വീട്ടില്‍നിന്നും 25 മീറ്റര്‍ ദൂരം ഓടി തലയോലപ്പറമ്പ് -വൈക്കം റോഡിലെത്തി ഡോഗ്‌ സ്‌ക്വാഡ്‌ നിന്നു. ഇവിടെനിന്നും ഇവര്‍ ഏതെങ്കിലും വാഹനത്തില്‍ കയറി പോയതാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ്‌. ഈ രീതിയിൽ അന്വേഷണവും നടത്തുകയായിരുന്നു.

ഇതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇടവട്ടം രണ്ടുകണ്ടത്തില്‍ ശിവദാസന്റെയും രമണിയുടെയും മൂന്നു പെണ്‍മക്കളില്‍ ഇരട്ടകളില്‍ ഒരാളാണു ദീപ. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്നുച്ചയ്‌ക്കു വീട്ടുവളപ്പില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button