KeralaLatest News

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം : അനിശ്ചിതത്വം നീക്കാന്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നാളെ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ അനിശ്ചിതത്വം നീക്കുന്നത് സംബന്ധിച്ച് മാനേജ്‌മെന്റും സര്‍ക്കാരും നാളെ ചര്‍ച്ച നടത്തും. ഫീസ്പുതുക്കി നിശ്ചയിക്കാന്‍ വൈകിയതാണ്ഇത്തവണത്തെ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ തവണ ചെയ്തതുപോലെ ബോണ്ട്‌വാങ്ങി പ്രവേശനം നല്‍കാനാണ്‌സര്‍ക്കാര്‍ തീരുമാനം.

എം.ബി.ബി.എസ്പ്രവേശനത്തിനായി സര്‍ക്കാര്‍ നിയമസഭയില്‍ മെഡിക്കല്‍ ബില്‍ അവതരിപ്പിക്കുകയും അത്‌നിയമമാക്കുകയും ചെയ്തിരുന്നു. ബുധനാഴ്ചനടത്താനിരുന്ന ചര്‍ച്ചയാണ്തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. തിരുവനന്തപുരത്താണ് ചര്‍ച്ച. മെഡിക്കല്‍ പ്രവേശനത്തിന് 85 ശതമാനം സീറ്റില്‍ 12ലക്ഷം ഫീസ് വേണമെന്നാണ് മാനേജ്‌മെന്റുകളുടെ പുതിയ ആവശ്യം.

15ശതമാനം എന്‍ആര്‍ഐ സീറ്റുകളില്‍ 30 ലക്ഷം വേണമെന്നും മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇത് ഉന്നയിക്കും. ഫീസ് നിര്‍ണയിക്കാതെ മെഡിക്കല്‍ പ്രവേശനനടപടികള്‍ ആരംഭിക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കാന്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ തീരുമാനിച്ചതിനാലാണ്ചര്‍ച്ച നേരത്തെയാക്കിയത്.

മെഡിക്കല്‍ മാനേജുമെന്റുകളുമായി ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പിലെത്താനും നിലവിലെ പ്രതിസന്ധി മറികടക്കാനുമാണ്‌സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം ഫീസ്‌വര്‍ധിപ്പിക്കുകയെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ്മാനേജ്‌മെന്റ്. ഡീംഡ്‌സര്‍വകലാശാലകള്‍ വാങ്ങുന്ന ഉയര്‍ന്ന ഫീസ്‌വാങ്ങാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നും അത്‌കോടതി അംഗീകരിച്ചതാണെന്നുമാകും മാനേജ്‌മെന്റ് ചര്‍ച്ചയില്‍ ഉന്നയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button