Latest NewsKerala

പ്രളയത്തില്‍ മുങ്ങിയിട്ടും ലാഭത്തില്‍ കുതിപ്പ് തുടര്‍ന്ന് സിയാല്‍

കൊച്ചി: പ്രളയത്തില്‍ മുങ്ങിയിട്ടും ലാഭത്തില്‍ കുതിപ്പ് തുടര്‍ന്ന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി.166.92 കോടി രൂപയുടെ ലാഭമാണ് സിയാല്‍ കഴിഞ്ഞ ഒരു വർഷംകൊണ്ട് നേടിയത്.ആകെ വിറ്റുവരവ് 650.34 കോടിരൂപയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ പ്രളയം ഉണ്ടായപ്പോൾ 15 ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നു. വെള്ളം കയറി വൻ നഷ്ടമുണ്ടായെങ്കിലും പിന്നീട് വിറ്റുവരവില്‍ 17.52 ശതമാനം നേട്ടമുണ്ടാക്കാനായി. ലാഭത്തില്‍ ഏഴ് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടെയ്ല്‍ സര്‍വ്വീസസ് ലിമിറ്റഡിന്റെ കൂടി വിറ്റുവരവ് ചേര്‍ത്താല്‍ ആകെ വിറ്റുവരവ് 807.36 കോടിയാണ്. 201718 കാലത്ത് 701.13 കോടിയായിരുന്നു ഇത്. ആ കാലത്തെ അറ്റാദായം 184.77 കോടിയായിരുന്നത് ഇക്കുറി 240.33 കോടിയായി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button