തിരുവനന്തപുരം : കേരള കോസ്റ്റല്‍ പോലീസ് വാര്‍ഡന്‍മാരുടെ പ്രഥമ ബാച്ച് പുറത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യബാച്ചിന്റെ അഭിവാദ്യം സ്വീകരിച്ചു. അഞ്ച് വനിതകളടക്കം 177 പേരടങ്ങിയ ബാച്ചാണ് ജോലിയില്‍ പ്രവേശിക്കുന്നത്. കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് പ്രളയകാലത്ത് വിശേഷിപ്പിക്കപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്കൂടിയാണിത്.
പ്രളയകാല രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആയവരടക്കം ഔദ്യോഗികമായി കേരളത്തിന്റെ പൊലീസ് സേനയുടെ ഭാഗമായി. കേരളത്തിന്റെ തീരദേശ ജില്ലകളില്‍നിന്ന് പ്രത്യേകം തെരഞ്ഞെടുത്തവര്‍ക്കാണ് കോസ്റ്റല്‍ പൊലീസ് വാര്‍ഡന്‍മാരാതി ഒരു വര്‍ഷത്തേക്ക് നേരിട്ട് നിയമനം നല്‍കിയത്. നാലുമാസത്തെ തീവ്ര പരിശീലന കാലയളവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ കീഴിലെ കടലിലെ ബോള്‍ ബാലന്‍സിംഗ്, ചെസ്റ്റ് ക്യാരിയിംഗ്, കടലിലെ അതിജീവന സങ്കേതങ്ങള്‍ എന്നിവ കൂടാതെ നാവികസേനയുടെയും ഫയര്‍ഫോഴ്‌സിന്റെയും പരിശീലനവും പൊലീസ് സ്റ്റേഷനുകളിലെ പരിശീലനവും ഇവര്‍ക്ക് ലഭിച്ചു.
പാസിംഗ് ഔട്ട് പരേഡില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ട്രെയിനിംഗ് എഡിജിപി പോലീസ് അക്കാദമി സൂപ്രണ്ട് ഡോ. ബി സന്ധ്യ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. സേനാംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം സ്ലോ മാര്‍ച്ചും ക്വിക് മാര്‍ച്ചും നടന്നു. നീല യൂണിഫോമണിഞ്ഞ് അടുക്കും ചിട്ടയുമായി നടത്തിയ പരേഡ് കോസ്റ്റല്‍ പൊലീസ് വാര്‍ഡന്‍മാരുടെ കഴിവും അര്‍പ്പണ ബോധവും പരിശീലന മികവും വിളിച്ചറിയിക്കുന്നതായിരുന്നു.
Post Your Comments