കാസര്‍കോട് : ചികിത്സക്ക് കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാര്‍ കൈക്കൂലിവാങ്ങിയത്. നസ്‌തേഷ്യ വിദഗ്ധന്‍ ഡോ. വെങ്കിട ഗിരിയെയും, സര്‍ജന്‍ ഡോ സുനില്‍ ചന്ദ്രനെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ രോഗിയില്‍ നിന്ന് സര്‍ജറിക്കായി അനസ്‌തേഷ്യ വിദഗ്ദന്‍ ഡോ. വെങ്കിട ഗിരിയും, സര്‍ജന്‍ ഡോ. സുനില്‍ ചന്ദ്രനും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് രോഗിയുടെ ബന്ധുക്കള്‍ പകര്‍ത്തിയത്.
ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശ പ്രകാരമാണ് രണ്ട് ഡോക്ടര്‍മാരെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് വിജിലന്‍സ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ അന്വേഷണ റിപ്പോര്‍ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ കൈക്കൊള്ളുക.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഡി.എം.ഒ ഇടപെട്ട് രണ്ട് ഡോക്ടര്‍മാരുടെയും വിശദീകരണം കേട്ട ശേഷം ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.
Post Your Comments