തിരുവനന്തപുരം: കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച രണ്ട് മുതല്‍ പൊഴിയൂര്‍ മുതല്‍ കാസര്‍കോടുവരെയുള്ള തീരത്ത് 2.5 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ കടല്‍ പ്രക്ഷുബ്ധമായ തീരങ്ങളില്‍ വിനോദ സഞ്ചാരം ഒഴിവാക്കമെന്നും മുന്നറിയിപ്പുണ്ട്.
തെക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ ചില ജില്ലകളില്‍ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
Post Your Comments