ദുബായ് : കെട്ടിടത്തിലൂണ്ടായ തീപിടുത്തം അണയ്ക്കാന്‍ ശ്രമിക്കവെ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബിസിനസ് ബേ പ്രദേശത്തെ കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുബായ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ അന്തരിച്ചത്. ഇത്തിഹാദ് (യൂണിയന്‍) അഗ്‌നിശമന കേന്ദ്രത്തിലെ കോര്‍പ്പറല്‍ താരിഖ് അബ്ദുല്ല അലി അല്‍ ഹവായ് എന്ന ഉദ്യോഗസ്ഥനാണ് തീപിടിത്തത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടം നടന്നത്.
അല്‍ അബ്രാജ് സ്ട്രീറ്റില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് ട്വീറ്റില്‍ പറഞ്ഞത്. ശനിയാഴ്ച രാവിലെ 10.40 ന് കെട്ടിടത്തിന്റെ പാര്‍ക്കിംഗ് നിലയിലയിലായിരുന്നു തീപിടുത്തം. മറ്റാളുകള്‍ക്കാര്‍ക്കും പരിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. സംഭവം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കെട്ടിടത്തിന് തീ പടരാന്‍ ഇടയായ സാഹചര്യം എന്തെന്നു പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
إنا لله وإنا إليه راجعون#الإدارة_العامة_للدفاع_المدني_بدبي#سلامتكم_سعادتنا#Dubai_Civil_Defence#Your_Safety_Is_Our_Happiness pic.twitter.com/WPBwHD6tLz
— الدفاع المدني دبي (@DCDDubai) June 30, 2019
Post Your Comments