Latest NewsIndia

പട്ടേല്‍ പ്രതിമയില്‍ ചോര്‍ച്ചയെന്ന പ്രചാരണം, സത്യാവസ്ഥ ഇങ്ങനെ

ഒബ്‌സര്‍വേഷന്‍ ഗാലറിയിലെ തറയില്‍ വെള്ളം തളംകെട്ടി കിടക്കുന്നതും മേല്‍ക്കൂരയില്‍ നിന്നും വെള്ളം താഴേക്ക് ഒലിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

ന്യൂഡല്‍ഹി: 3000 കോടിയോളം രൂപ മുടക്കി നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമ ചോരുന്നതായി സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണമാണ് നടക്കുന്നത്. എന്നാൽ ഇതിന്റെ യാഥാർഥ്യം വീഡിയോയിൽ നിന്നു തന്നെ മനസിലാക്കാവുന്നതാണ്. ഒബ്‌സര്‍വേഷന്‍ ഗാലറിയിലെ തറയില്‍ വെള്ളം തളംകെട്ടി കിടക്കുന്നതും മേല്‍ക്കൂരയില്‍ നിന്നും വെള്ളം താഴേക്ക് ഒലിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

എന്നാല്‍, കാറ്റിന്റെ ശക്തി കാരണമാണ് വെള്ളം അകത്തേയ്ക്ക് അടിച്ച്‌ കയറിയതെന്നും, സന്ദര്‍ശകര്‍ക്ക് വീക്ഷിക്കാനായി ഒബ്‌സര്‍വേഷന്‍ ഗാലറി തുറന്ന് വച്ചിരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.’പ്രതിമയുടെ നെഞ്ചിന്റെ ഭാഗം തുറന്നിരിക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പിറകില്‍ ഗ്ലാസ് ആണ്. മുന്‍ഭാഗം തുറന്നിരിക്കുന്നത് കൊണ്ടുതന്നെ മഴ പെയ്യുമ്പോള്‍ വെള്ളം അകത്തേയ്ക്ക് അടിച്ച്‌ കയറും. അത് സ്വാഭാവികം മാത്രമാണ്.

ഇങ്ങനെ അടിച്ച്‌ കയറുന്ന വെള്ളം ഒഴുക്കിക്കളയാന്‍ പൈപ്പുകള്‍ ഉണ്ട്. ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇത് ആളുകൾ പറയുംപോലെ ചോർച്ചയല്ലെന്നും  അധികൃതർ വ്യക്തമാക്കി. 33,000 ടണ്‍ ഉരുക്ക് ഉപയോഗിച്ചാണ് ഇന്ത്യയുടെ ‘ഉരുക്കുമനുഷ്യന്റെ’ പ്രതിമ തീര്‍ത്തത്. ഇതോടനുബന്ധിച്ചു പട്ടേലിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലേസര്‍ ലൈറ്റ് – സൗണ്ട് ഷോ, 500 അടി ഉയരത്തില്‍നിന്നു സര്‍ദാര്‍ സരോവര്‍ അണക്കെട്ടു കാണാനുള്ള സൗകര്യം, മ്യൂസിയം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button