Latest NewsKerala

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി : അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കൊച്ചിയിൽ മൊബിലിറ്റി കോണ്‍ഫറന്‍സ് ആന്‍ഡ് എക്സ്പോ 2019 (ഇവോള്‍വ്) ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുത വാഹന രംഗത്ത് നിക്ഷേപകര്‍ക്ക് വലിയ സാധ്യതയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങള്‍, 50,000 മുച്ചക്ര വാഹനങ്ങള്‍, 1,000 ചരക്ക് വാഹനങ്ങള്‍, 3,000 ബസുകള്‍, 100 ഫെറി ബോട്ടുകള്‍ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ആറു നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ കേരളം മാറി ചിന്തിച്ചുതുടങ്ങി. ഇതിന്റെ ഭാഗമായി സി.എന്‍.ജി., എല്‍.എന്‍.ജി. ഇന്ധനങ്ങളുടെ ഉപയോഗത്തിന് തുടക്കമിട്ടു.

ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനായി ആരംഭിച്ച കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് 8,000 വൈദ്യുത ഓട്ടോറിക്ഷകള്‍ ഓരോ വര്‍ഷവും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്‌ട്രിക് ഓട്ടോ നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യ പി.എസ്.യു. ആണ് കെ.എ.എല്‍. കെ.എസ്.ആര്‍.ടി.സി.ക്കു വേണ്ടി 3000 ഇ-ബസുകളും നിര്‍മിക്കും. ഇ-ബസ് നിര്‍മാണത്തിന് യൂറോപ്യന്‍ നിക്ഷേപം ലഭിക്കുന്ന ആദ്യ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐ.ഐ.ടി. മദ്രാസിലെ പ്രൊഫ. അശോക് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തില്‍ രൂപവത്‌കരിച്ച സമിതിയാണ് വൈദ്യുത വാഹന നയത്തിന്റെ കരട് തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button