വര്‍ക്കല: വര്‍ക്കലയില്‍ ദന്തല്‍ ക്ലിനിക്കില്‍ നിന്നും സിസിടിവി ക്യാമറ മോഷ്ടുിച്ച കള്ളനെ തോടി പോലീസ്. സിസിടിവി മോഷ്ടിച്ചെങ്കിലും മോഷണദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
തിരുവനന്തപുരം വര്‍ക്കലയിലെ വിജയ് ദന്തല്‍ ക്ലിനിക്കിനു മുന്നില്‍ സ്ഥാപിച്ചിരുന്നക്യാമറയാണ് ഇയാള്‍ അടിച്ചു മാറ്റിയത്. വളരെ വില കൂടിയ ക്യാമറയാണ് മോഷണം പോയത്. മോഷ്ടാവ് നഗരത്തിലെ പ്രധാന റോഡില്‍ നിന്നും സ്ഥാപനം സ്ഥിതിചെയ്യുന്ന ഭാഗത്തേക്കുള്ള ഇടനാഴിയിലേക്ക് വരുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി 10.30-നാണ് മോഷണം നടന്നത്. ദന്തല്‍ ക്ലിനിക്കിനു സമീപത്തുള്ള സ്റ്റഷനറി വ്യാപാരി വീരന്റെ ഗോഡൗണിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിസിടിവി ക്യാമറയില്‍ നിന്നാണ് കള്ളന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഈ ക്യാമറിയിലേയ്ക്കുള്ള വൈദ്യുതി കണക്ഷന് നശിപ്പിച്ചിരുന്നെങ്കിലും മോഷ്ടാവ് ഇവിടേയ്ക്കു വരുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതാണ് കള്ളന് വിനയായത്. പാന്റും ഷര്‍ട്ടും തൊപ്പിയും ധരിച്ച യുവാവാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ വര്‍ക്കല പോലീസ് ഊര്‍ജ്ജിതമാക്കി.
Post Your Comments