
തിരുവനന്തപുരം; തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് യതീഷ് ചന്ദ്രയെ മാറ്റാനുള്ള ഉത്തരവ് റദ്ദാക്കി. പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് നേരത്തെ പുറത്തിറക്കിയ സ്ഥാനമാറ്റ ഉത്തരവ് തിരുത്തിക്കൊണ്ടാണ് ഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് ആസ്ഥാനത്തേക്കായിരുന്നു യതീഷ് ചന്ദ്രയെ ആദ്യം മാറ്റിയത്. ഇതിനിടെയാണ് ഉത്തരവ് റദ്ദാക്കിയത്.
അതേസമയം ബി അശോക് പരിശീലനത്തിനു പോകുന്ന ഒഴിവിൽ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവിയായി പി കെ മധുവിനെ നിയമിച്ചു. പോലിസ് ടെലികമ്മ്യൂണിക്കേഷന്‍ എസ്പി എച്ച് മഞ്ജുനാഥ് റെയില്‍വേ എസ്പിയുടെ അധികചുമതലയും വഹിക്കും. ആര് കറുപ്പുസ്വാമി വയനാട് ജില്ലാ പോലിസ് മേധാവി സ്ഥാനത്ത് തുടരും.
Post Your Comments