KeralaLatest News

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പുതിയ പദ്ധതിയുമായി കേരളാ ടൂറിസം

തിരുവനന്തപുരം: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമായി കേരളാ ടൂറിസം മുന്നോട്ട്. റെസ്‌പോണ്‍സിബിള്‍ ടൂറിസം (ആര്‍ ടി) മിഷന്‍ ആണ് ടൂറിസ്റ്റുകൾക്കായി നാടൻ രുചിക്കൂട്ടൊരുക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.

അവധിക്കാലം ആഘോഷിക്കുന്നതിനായി കേരളത്തിലെത്തുന്ന അതിഥികള്‍ക്ക് വളരെ ശുചിത്വമാര്‍ന്ന സാഹചര്യങ്ങളില്‍ പാചകം ചെയ്യുന്ന നാടന്‍ ഭക്ഷണമൊരുക്കാന്‍ 2,000 അടുക്കളകളുടെ ഒരു കൂട്ടായ്മ സ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. കേരളത്തിന്റെ പാചകരീതി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ‘എക്‌സ്പീരിയന്‍സ് എത്‌നിക് ക്വിസിൻ’, വനിതാ ശാക്തീകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകളുടെ ഗ്രൂപ്പുകളാകും നാടന്‍ അടുക്കളകളുടെ ചുക്കാൻ പിടിക്കുന്നത്.

മലയാളികളുടെ ഉത്സവമായ ഓണത്തിന് ‘നാട്ടുമ്പുറങ്ങളില്‍ ഓണം ഉണ്ണാം’ എന്ന ആര്‍ടി മിഷന്‍ പദ്ധതിക്ക് ലഭിച്ച വലിയ പ്രതികരണമാണ് ഇങ്ങനെയൊരു പദ്ധതി തുടങ്ങാന്‍ പ്രേരകമായത്. കേരളത്തിന്റെ നാടന്‍ ഭക്ഷണങ്ങള്‍ നല്‍കുന്ന ‘വീട്ടിലെ ഊണ്’ എന്ന പേരില്‍ ധാരാളം യൂണിറ്റുകള്‍ ഇപ്പോൾ തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button