തിരുവനന്തപുരം: രജിസ്റ്റര്‍ വിവാഹം ഇനി രഹസ്യമാക്കി വെക്കാൻ കഴിയില്ല. രജിസ്ട്രാര്‍ ഓഫിസിലെ നോട്ടീസ് ബോര്‍ഡില്‍ മാത്രം ഒതുങ്ങിയിരുന്ന അറിയിപ്പ് ഇനി മുതൽ വെബ്സൈറ്റിലും കാണാൻ കഴിയും. അപേക്ഷകരുടെ ഫോട്ടോയും വിലാസവും സഹിതമാണ് വിവരങ്ങൾ വെബ്സൈറ്റിൽ കാണിക്കുക. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിച്ച് വിവരം പരസ്യപ്പെടുത്തുകയും ആക്ഷേപം സ്വീകരിച്ച് തീര്‍പ്പാക്കുകയും വേണമെന്നാണ് ചട്ടം. എന്നാല്‍ നിലവില്‍ അപേക്ഷ സ്വീകരിച്ചശേഷം വിവരം സബ് രജിസ്ട്രാര്‍ ഓഫിസിലെ നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള നോട്ടീസുകള്‍ പലയിടത്തും പതിപ്പിക്കാറില്ല. ഇതോടെയാണ് വെബ്സൈറ്റിൽ ഇടാനുള്ള നടപടിയായത്.
അതേസമയം വിദേശികളുമായുള്ള വിവാഹത്തിന് നിലവിലുള്ള നിയമമനുസരിച്ച് വിദേശരാജ്യങ്ങളില്‍ നോട്ടീസ് പരസ്യപ്പെടുത്താന്‍ സാധ്യമല്ല. 1954 ലെ സ്പെഷല്‍ മാര്യേജ് ആക്ടിലെ മൂന്നാംവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട മാര്യേജ് ഓഫിസര്‍ മുഖേന നല്കുന്ന വിവാഹ നോട്ടീസുകള്‍ വിദേശരാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, 1969ലെ വിദേശ വിവാഹ നിയമഭേദഗതിപ്രകാരം മൂന്നാം വകുപ്പ് ഇല്ലാതായതോടെ വിദേശത്ത് വിവാഹ നോട്ടീസുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതെ ആകുകയായിരുന്നു.
Post Your Comments