KeralaLatest News

ര​ജി​സ്​​റ്റ​ര്‍ വി​വാ​ഹം ഇ​നി രഹസ്യമാക്കി വെക്കാൻ കഴിയില്ല

തി​രു​വ​ന​ന്ത​പു​രം: ര​ജി​സ്​​റ്റ​ര്‍ വി​വാ​ഹം ഇ​നി രഹസ്യമാക്കി വെക്കാൻ കഴിയില്ല. ര​ജി​സ്​​ട്രാ​ര്‍ ഓ​ഫി​സി​ലെ നോ​ട്ടീ​സ്​ ബോ​ര്‍​ഡി​ല്‍ മാ​ത്രം ഒ​തു​ങ്ങി​യി​രു​ന്ന അ​റി​യിപ്പ് ഇനി മുതൽ വെ​ബ്​​സൈ​റ്റി​ലും കാണാൻ കഴിയും. അ​പേ​ക്ഷ​ക​രു​ടെ ഫോട്ടോ​യും വി​ലാ​സ​വും സഹിതമാണ് വിവരങ്ങൾ വെബ്സൈറ്റിൽ കാണിക്കുക. വി​വാ​ഹം ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ച്ച്‌ വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും ആ​ക്ഷേ​പം സ്വീ​ക​രി​ച്ച്‌ തീ​ര്‍​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ല്‍ നി​ല​വി​ല്‍ അ​പേ​ക്ഷ സ്വീ​ക​രി​ച്ച​ശേ​ഷം വി​വ​രം സ​ബ് ര​ജി​സ്​​ട്രാ​ര്‍ ഓ​ഫി​സി​ലെ നോ​ട്ടീ​സ്​ ബോ​ര്‍​ഡി​ല്‍ പ​തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ലുള്ള നോ​ട്ടീ​സു​ക​ള്‍​ പലയിടത്തും പതിപ്പിക്കാറില്ല. ഇതോടെയാണ് വെബ്‌സൈറ്റിൽ ഇടാനുള്ള നടപടിയായത്.

അതേസമയം വി​ദേ​ശി​ക​ളു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് നി​ല​വി​ലു​ള്ള നി​യ​മ​മ​നു​സ​രി​ച്ച്‌ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നോ​ട്ടീ​സ്​ പ​ര​സ്യ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​മ​ല്ല. 1954 ലെ സ്‌പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്ടി​ലെ മൂ​ന്നാം​വ​കു​പ്പ് പ്ര​കാ​രം നി​യ​മി​ക്ക​പ്പെ​ട്ട മാ​ര്യേ​ജ് ഓ​ഫി​സ​ര്‍ മു​ഖേ​ന ന​ല്‍​കു​ന്ന വി​വാ​ഹ നോ​ട്ടീ​സു​ക​ള്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍, 1969ലെ ​വി​ദേ​ശ വി​വാ​ഹ നി​യ​മ​ഭേ​ദ​ഗ​തി​പ്ര​കാ​രം മൂ​ന്നാം വ​കു​പ്പ് ഇ​ല്ലാ​താ​യ​തോ​ടെ വി​ദേ​ശ​ത്ത് വി​വാ​ഹ നോ​ട്ടീ​സു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ കഴിയാതെ ആകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button