Latest NewsKerala

രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടിലേക്ക്

ന്യൂഡല്‍ഹി: തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളും വികസന പ്രശ്നങ്ങളും നേരില്‍ മനസിലാക്കാൻ രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്. ആഗസ്റ്റില്‍ അദ്ദേഹം എത്തുമെന്നാണ് സൂചന. പാര്‍ലമെന്റ് സമ്മേളനം ജൂലായ് അവസാനത്തോടെ അവസാനിച്ച ശേഷം ആഗസ്‌റ്റില്‍ എത്തുന്ന രാഹുല്‍ നാലു ദിവസമെങ്കിലും മണ്ഡലത്തില്‍ തങ്ങുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രമണ്യന്‍ പറഞ്ഞു. അതേസമയം ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ നേതാക്കളുടെ യോഗത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ മണ്ഡലത്തിലെ നിരവധി പ്രശ്‌നങ്ങള്‍ രാഹുലിനു മുന്നില്‍ നേതാക്കള്‍ അവതരിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് കാര്യങ്ങള്‍ നേരില്‍ക്കാണാന്‍ എത്താമെന്ന് രാഹുല്‍ അറിയിച്ചത്. മുക്കം, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ രാഹുൽ ഗാന്ധിക്കായി പ്രത്യേക ഓഫീസും തുറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button