KeralaLatest News

ആദിവാസിയുടെ മരണംകാരണം വിഷമദ്യമല്ലെന്ന് പോലീസ്

കോഴിക്കോട് : കോടഞ്ചേരിയിൽ ആദിവാസി മരിച്ചത് വിഷമദ്യം കഴിച്ചതുകൊണ്ടല്ലെന്ന് താമരശ്ശേരി ഡിവൈഎസ്പി അബ്ദുൾ ഖാദർ വ്യക്തമാക്കി. പരിശോധനയിൽ കോളനിയിൽനിന്നും മദ്യം കണ്ടെത്താനായില്ല.മരിച്ച കൊളമ്പനൊപ്പമുണ്ടായിരുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

നൂറാംതോടിന് സമീപം പാലക്കൽ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പൻ ആണ് ഇന്നലെ രാത്രി മരിച്ചത്. അതേസമയം, മരിച്ച കൊളമ്പനൊപ്പമുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

മദ്യം കഴിച്ച നാരായണൻ, ഗോപാലൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊളമ്പന്‍റെ മൃതദേഹവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്. നാരായണനും, ഗോപാലനും, കൊളമ്പനും ചേർന്ന് എസ്റ്റേറ്റിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മദ്യപിച്ച ശേഷം ഇവർ മൂന്ന് വഴിക്ക് പിരിഞ്ഞു. പലയിടത്തായി കുഴഞ്ഞ് വീണ ഇവരെ ആളുകൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button