ഡൽഹി : ഔദ്യോഗിക യോഗങ്ങളില്‍ ബിസ്കറ്റുകളും കൊഴുപ്പടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. ഈന്തപ്പഴം, കടല, ബദാം തുടങ്ങിയവ മാത്രമേ ഇനി യോഗങ്ങളില്‍ നല്‍കാവൂ എന്നും സര്‍ക്കുലറില്‍ പറയുന്നു. ജൂണ്‍ 19നാണ് ആരോഗ്യമന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഈ സർക്കുലർ പല ഉദ്യോഗസ്ഥരും ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. ആരോഗ്യത്തിന് ഹാനീകരമായ ഭക്ഷണം ഏതാണെന്ന് ഡോക്ടര്‍ കൂടിയായ ആരോഗ്യമന്ത്രിക്ക് അറിയാമെന്നും സന്തോഷത്തോടെ സര്‍ക്കുലര്‍ സ്വീകരിക്കുന്നുവെന്നും അവര്‍ പ്രതികരിച്ചു.
Post Your Comments