മുംബൈ: താരങ്ങളുടെയും മറ്റും വസ്ത്രങ്ങളുടെയും ആക്‌സസറീസിന്റെയും വിലയറിയുന്നത് പലപ്പോഴും ആരാധകരില്‍ അമ്പരപ്പുണ്ടാക്കാറുണ്ട്. ഇപ്പോഴിതാ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിതയുടെ ചിത്രമാണ് വൈറലാകുന്നത്.
ഹിമാലയത്തില്‍ മാത്രം കാണപ്പെടുന്ന ഒരു തരം ചീങ്കണ്ണിയുടെ തോല്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന അത്യപൂര്‍വ്വമായ ബാഗാണ് ചിത്രത്തില്‍ നിതയുടെ കൈയ്യിലുള്ളത്. ബാഗിന് പുറത്ത് അലങ്കാരത്തിനായി 240 വിലയേറിയ വജ്രങ്ങളും പിടിപ്പിച്ചിട്ടുണ്ട്. വില 2 കോടി 60 ലക്ഷം രൂപ
ഹെർമെസ് കമ്പനി ഇറക്കുന്ന ഹിമാലയ ബിർകിൻ ബാഗാണ് നിതയുടെ പക്കലുള്ളതെന്ന് സോഷ്യൽ മീഡിയയാണ് കണ്ടെത്തിയത്. കരിഷ്മ കപൂർ തന്റെ ഇൻസ്റ്റഗ്രാം പേജിലിട്ട ഒരു ചിത്രം ഈയൊരു കാരണത്തിന്റെ പേരിൽ വൈറലായിരിക്കുകയാണ്.
Post Your Comments