തിരുവനന്തപുരം: വിവരാവകാശ കമ്മിഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി 14 കാറുകള്‍ കൂടി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മുമ്പ് വാങ്ങിയ 6 കാറുകള്‍ക്കു കൂടി ഉപധനാഭ്യര്‍ഥന നടത്തിയിട്ടുണ്ട്. കെല്‍പാം ചെയര്‍മാന്‍, 4 വിവരാവകാശ കമ്മിഷന്‍ അംഗങ്ങള്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍, പാരിപ്പള്ളി മെഡിക്കല്‍ കോളജ്, കേരള ജുഡീഷ്യല്‍ കമ്മിഷന്‍, ഇടുക്കി ലേബര്‍ കോടതി, സഹകരണ ട്രൈബ്യൂണല്‍ തുടങ്ങിയവര്‍ക്കു വേണ്ടിയാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതുതായി വാങ്ങുന്ന 14 കാറുകള്‍ക്കുമായി ധനമന്ത്രി നിയമസഭയില്‍ ഉപധനാഭ്യര്‍ഥന വച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.42 കോടിയോളം രൂപ കാര്‍ വാങ്ങുന്നതിന് പ്രാഥമികമായി അനുവദിച്ചെന്നാണ് സൂചന. അധികം തുക ചെലവായാല്‍ ഇതും സര്‍ക്കാര്‍ അനുവദിച്ചു നല്‍കും. വിവരാവകാശ കമ്മിഷണര്‍മാര്‍ ഇന്നോവയാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ മാരുതി സിയാസ് കാര്‍ മതിയെന്നു ധനവകുപ്പു തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments