ഡൽഹി : സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള് കൂടുന്നത് സര്‍ക്കാരിന്റെ പരാജയമെന്ന് കെ.മുരളീധരന് എംപി.ഡിജിപിക്ക് പോലീസിന് മേല്‍ യാതൊരു നിയന്ത്രണവുമില്ല. ലോക്നാഥ് ബഹ്റയെ ക്രമസമാധാന ചുമതലയിൽ നിന്ന് ഉടൻ നീക്കണമെന്നും കെ.മുരളീധരന് ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിനെയും മുരളീധരൻ വിമർശിച്ചു. രണ്ടാഴ്ചത്തെ പാർലമെന്റിലെ അനുഭവം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. മതേതര ഇന്ത്യ എന്ന് കേൾക്കുമ്പോൾ പാർലമെന്റിൽ പോലും പ്രതിഷേധമുയരുകയാണ്. പ്രധാന ചുമതലയിൽ ഉള്ളവർ പോലും വിഭജനത്തിന്റെ ഭാഷ ഉപയോഗിക്കുകയാണെന്നും കെ.മുരളീധരന് അഭിപ്രായപ്പെട്ടു.
Post Your Comments