Latest NewsIndia

വിമാനത്തില്‍ പക്ഷി ഇടിച്ചു: പൈലറ്റിന്‍റെ അതിസാഹസിക രക്ഷപ്പെടലിനെ പ്രശംസിച്ച് വ്യോമസേന

ന്യൂ​ഡ​ല്‍​ഹി: വ്യോമസേന വിമാനത്തില്‍ പക്ഷിയിടിച്ചുണ്ടായ അപകടത്തില്‍ നിന്നും വ്യോമസേന പൈലറ്റ് അതിസഹാസികമായി രക്ഷപ്പെട്ടു. വ്യോ​മ​സേ​ന​യു​ടെ ജാ​ഗ്വാ​ര്‍ വി​മാ​ന​ത്തി​ല്‍ പ​രി​ശീ​ല​ന​പ​റ​ക്ക​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെയാണ് അപകടം നടന്നത്. എന്നാല്‍ പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് യ​ന്ത്ര​ത്ത​ക​രാ​ര്‍ സം​ഭ​വി​ച്ച വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കുകയായിരുന്നു. എന്നാല്‍ സമയോജിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവാക്കിയ യുവ പൈലറ്റിനെ പ്രശംസിക്കുകയാണ് വ്യോമസേന

യന്ത്രതകരാറിനെ തുടര്‍ന്ന് ഇ​ന്ധ​ന ടാ​ങ്കും പ​രി​ശീ​ല ബോം​ബു​ക​ളും വി​മാ​ന​ത്തി​ല്‍​നി​ന്നും വേ​ര്‍​പെ​ടു​ത്തി​യാ​ണ് പൈ​ല​റ്റ് അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്. കൂടാതെ ഇ​ന്ധ​ന ടാ​ങ്കും ബോം​ബു​ക​ളും ജ​ന​വാ​സമില്ലാത്ത മേഖലയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഹ​രി​യാ​ന​യി​ലെ അം​ബാ​ല വ്യോ​മ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വ്യോ​മ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നും വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന ഉ​ട​നെ പ​ക്ഷി ഇ​ടി​ച്ചു. ഇ​തോ​ടെ വി​മാ​ന​ത്തി​ന്‍റെ ഒ​രു എ​ന്‍​ജി​ന്‍ ത​ക​രാ​റി​ലാ​വുകയായിരുന്നു. ഉടന്‍ തന്നെ മ​ന​സാ​ന്നി​ധ്യം ന​ഷ്ട​പ്പെ​ടാ​തെ പൈ​ല​റ്റ് അധിക ഇ​ന്ധ​ന ടാ​ങ്കും 10 കി​ലോ ഭാ​ര​മു​ള്ള ബോം​ബ് പോ​ഡു​ക​ളും വി​മാ​ന​ത്തി​ല്‍​നി​ന്നും വേ​ര്‍​പെ​ടു​ത്തി ഉപേക്ഷിക്കുകയായിരുന്നു. റ​ണ്‍​വേ​യു​ടെ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലാ​ണ് ഇ​വ വീ​ണ​ത്. ഇ​തോ​ടെ വ​ലി​യ സ്ഫോ​ട​ന​ത്തോ​ടെ തീ ​പ​ട​ര്‍​ന്നു. തുടര്‍ന്ന് അം​ബാ​ല വ്യോ​മ​കേ​ന്ദ്ര​ത്തി​ല്‍ ത​ന്നെ വി​മാ​നം സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചി​റ​ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button