ന്യൂയോർക്ക്: അമേരിക്കൻ ശാസ്ത്രകാരന്മാര്‍ അറ്റ്ലാന്‍റിക്ക് സമുദ്രത്തിനടിയില്‍ ശുദ്ധജല തടാകം കണ്ടെത്തി. 1970 മുതല്‍ സമുദ്രാന്തര്‍ഭാഗത്തെ ഈ തടാകം സംബന്ധിച്ചുള്ള അനുമാനങ്ങള്‍ ശാസ്ത്രലോകത്ത് സജീവമായിരുന്നെങ്കിലും ഇത് സംബന്ധിച്ച് കണ്ടെത്തലും സ്ഥിരീകരണവും ആദ്യമായാണ് പുറത്ത് വരുന്നത്.
ന്യൂജേഴ്‌സിയില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മാര്‍ത്താസ് വൈന്‍യാര്‍ഡ് എന്ന ദ്വീപില്‍ നിന്ന് ഗവേഷണം ആരംഭിച്ച കൊളംബിയ സര്‍വകലാശാലയിലെ സമുദ്ര ഭൗമ ഗവേഷകന്‍ ക്ലോ ഗസ്റ്റാഫ്‌സണും സംഘവുമാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. പോറസ് പാറകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഈ ശുദ്ധജല ശേഖരമെന്നാണ് ശാസ്ത്രലോകത്തിന്റെ വെളിപ്പെടുത്തല്‍. വടക്കു കിഴക്കന്‍ യുഎസിന്‍റെ തീരം മുഴുവന്‍ നീണ്ടു കിടക്കുന്ന രീതിയിലുള്ള വലുപ്പം ഈ ശുദ്ധജല ശേഖരത്തിനുണ്ടെന്നാണ് നിഗമനം. ഗവേഷക ലോകം കൈവരിച്ച വലിയൊരു നേട്ടം തന്നെയാണ് ഈ കണ്ടെത്തല്‍.
Post Your Comments