പാരീസ് : ഫ്രാന്‍സ് വെന്തുരുകുന്നു. 45.9 ഡിഗ്രി(114.6 ഡിഗ്രി ഫാരന്‍ഹീറ്റ്) രേഖപ്പെടുത്തി.രാജ്യത്തെ എക്കാലത്തേയും ഉയര്‍ന്ന താപനിലയാണിത്. ദക്ഷിണ ഫ്രാന്‍സിലെ ഗല്ലര്ഗ്വസ് ലെ മോണ്ട്യൂസ് ഗ്രാമത്തിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. ഫ്രാന്‍സിന്റെ നാലുമേഖലകളില് കാലാവസ്ഥാസേവനകേന്ദ്രം റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങളില്‍ ഓറഞ്ച് അലര്‍ട് തുടരും.
ജര്‍മനി, ഇറ്റലി, സ്പെയിന് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇറ്റലിയില്‍ 16 നഗരങ്ങളില്‍ കൂടിയ താപനിലയെത്തുടര്‍ന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
Post Your Comments