
റിയാദ്: മലയാളി യുവാവ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു.നിലമ്പൂര്‍ കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖാണ് മരിച്ചത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗ്രൗണ്ടില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാളികാവ് സ്വദേശി നീലേങ്കോടന്‍ കുഞ്ഞിമുഹമ്മദിന്റേയും ജമീലയുടേയും മകനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടക്കുകയാണ്.
Post Your Comments