Latest NewsInternationalUK

കറുത്ത വർഗ്ഗക്കാരിയായ വനിതയെ ഇംഗ്ലണ്ടിലെ ക്രൈസ്‌തവ സഭ ബിഷപായി നിയമിച്ചു

ലണ്ടൻ: ഇംഗ്ലണ്ടിലെ ക്രൈസ്‌തവ സഭ കറുത്ത വർഗ്ഗക്കാരിയായ വനിതയെ ബിഷപായി തെരഞ്ഞെടുത്തു. റവ ഡോ റോസ് ഹഡ്‌സൺ വിൽകിനെയാണ് ബിഷപാക്കിയത്.ഇവർ ജമൈക്ക സ്വദേശിയാണ്. ഇവരെ ഡോവറിലാണ് നിയമിച്ചിരിക്കുന്നത്.

കാന്റർബറി ആർച്ച്ബിഷപ് ഈ പ്രഖ്യാപനം നടത്താൻ സാധിച്ചതിൽ അങ്ങേയറ്റത്തെ ചാരിതാർത്ഥ്യമുണ്ടെന്നാണ് പറഞ്ഞത്. എലിസബത്ത് രാജ്ഞിയുടെ പുരോഹിത കൂടിയായ ഹഡ്സൺ വിൽകിൻ ഹാരി രാജകുമാരന്റെയും മേഘൻ മാർകിലിന്റെയും 2018 മെയ് മാസത്തിൽ നടന്ന വിവാഹ ചടങ്ങിൽ പ്രാർത്ഥനകൾക്ക് നേതൃത്വം കൊടുത്തിരുന്നു.

ക്രൈസ്തവ പുരോഹിത ഗണത്തിൽ ഏഷ്യക്കാരുടെയും കറുത്തവർഗ്ഗക്കാരുടെയുമെല്ലാം എണ്ണം വളരെ കുറവാണ്. ഏതായാലും ഹഡ്‌സൺ വിൽകിന്റെ ബിഷപ് നിയമനം കൊണ്ട് മാത്രമായില്ലെന്നും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നുമാണ് കാന്റർബറി ആർച്ബിഷപായ ജസ്റ്റിൻ വെൽബി പറഞ്ഞത്. സഭയുടെ ഉന്നത സ്ഥാനത്തേക്ക് വനിതയും കറുത്തവർഗ്ഗക്കാരിയുമായ ഒരാളെ ഉയർത്തിയതിലൂടെ മികച്ച മാതൃകയാണ് ക്രൈസ്തവ സഭ മുന്നോട്ട് വച്ചതെന്ന് പ്രശംസിക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button