Latest NewsKerala

വിയ്യൂർ ജയിലിലെ റെയ്‌ഡ്‌; മതിലിന് അപ്പുറത്തുനിന്ന് കഞ്ചാവും ഫോണും എറിഞ്ഞ് കൊടുക്കുന്നതു തടയാനുള്ള നടപടിയുമായി പോലീസ്

തൃശൂര്‍: വിയ്യൂർ ജയിലിലെ തടവുകാരിലേക്ക് മൊബൈല്‍ഫോണും കഞ്ചാവും എത്തുന്നത് തടയാനുള്ള നടപടിയുമായി പൊലീസ്.മതിലിന് അപ്പുറത്തുനിന്ന് ജയിലിലേക്ക് കഞ്ചാവും ഫോണും എറിഞ്ഞ് കൊടുക്കുന്നത് തടയാൻ ഡോഗ് സ്‌ക്വാഡിനെ ഇറക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേക പരിശീലനം നല്‍കിയാണ് ഡോഗ് സ്‌ക്വാഡുകളെ കൊണ്ടുവരുന്നത്. ആറ് നായ്ക്കളാണ് സ്‌ക്വാഡിലുള്ളത്. ഇവയെല്ലാം മതിലിനുപുറത്ത് കറങ്ങി നടക്കും. ജയിലിനുള്ളിലെ പരിശോധനയ്ക്കായാണ് നായ്ക്കളെ ജയില്‍വകുപ്പ് പരിശീലിപ്പിച്ചത്. കേരളത്തിലെ ജയിലുകളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഡോഗ് സ്‌ക്വാഡിനെ വിന്യസിക്കുന്നത്.

വിയ്യൂര്‍ ജയിലിന്റെ മതിലിനോടുചേര്‍ന്ന് റോഡുള്ളതിനാലാണ് അവിടെനിന്ന് മതിലിനകത്തേക്ക് സാധനങ്ങൾ എറിഞ്ഞ് നൽകാറുള്ളത്. ഇതിനി നടക്കില്ല. കൂടാതെ ജയില്‍ മതിലിന് സമീപം ഒളിപ്പിച്ചുവെച്ച്‌ പിറ്റേന്ന് ജോലിക്കായി പുറത്തിറങ്ങുന്ന തടവുകാര്‍ക്ക് സാധനങ്ങൾ എടുക്കാനും ഇനി കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button