Latest NewsKerala

കസ്റ്റഡിമരണം ; രാജ്‌കുമാറിനെതിരെ പരാതി നൽകിയ യുവതിയുടെ വെളിപ്പെടുത്തൽ

നെടുങ്കണ്ടം : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ രാജ്‌കുമാറിനെതിരെ പരാതി നൽകിയ യുവതി പോലീസിനെതിരെ നിർണായകമായ വെളിപ്പെടുത്തലുമായി രംഗത്തെത്തി. നാട്ടുകാർ രാജ്‌കുമാറിനെ മർദ്ദിച്ചെന്ന് പരാതി നൽകിയില്ലെന്ന് ആലീസ് വ്യക്തമാക്കി.കസ്റ്റഡിമരണ ക്കേസിൽ ദൃക്‌സാക്ഷിയാണ് ആലീസ്.

തന്റെ പരാതി എസ് പി വളച്ചൊടിച്ചു. വിശദമായി കേസ് അന്വേഷിക്കണമെന്നായിരുന്നു താൻ നൽകിയ പരാതി.നാട്ടുകാരെ പഴിചാരി പോലീസ് രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്ത് വിലകൊടുത്തും പോലീസിന്റെ കള്ളക്കളികൾ പുറത്തുകൊണ്ടുവരുമെന്ന് ആലീസ് വ്യക്തമാക്കി.

അതേസമയം കേസിൽ പോലീസിന്റെ കള്ളികള്‍ കൂടുതൽ പുറത്തു വരികയാണ്. വായ്പാ തട്ടിപ്പിന്റെ വ്യാപ്തി പോലീസ് കുറച്ചു കാണിക്കാന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. നാലു ലക്ഷം രൂപയുടെ തട്ടിപ്പ് മാത്രമാണ് നടന്നതെന്ന് പോലീസ് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. മരിച്ച രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുടേതാണ് വെളിപ്പെടുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button