![BREAKING ONE](/wp-content/uploads/2019/05/breaking-one.jpg)
പീരുമേട് : പീരുമേട് സബ്‌ജയിലിൽ കസ്റ്റഡിയിലിരുന്ന പ്രതി മരിച്ച സംഭവത്തിൽ രാജ്‌കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പോലീസ് മർദ്ദിച്ചുവെന്ന് പറഞ്ഞിരുന്നതായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വ്യക്തമാക്കി. എന്നാൽ ഡോക്ടർമാർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്തലുണ്ടായി. അവശനായി ആശുപത്രിയിൽ എത്തിയ രാജ്‌കുമാറിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചില്ല. സാധാരണ ഒപി പരിശോധന മാത്രമാണ് നടത്തിയത്.സിപിആർ നൽകുന്ന രോഗിയെ കിടത്തി ചികിൽസിക്കുയാണ് വേണ്ടത്.
എന്നാൽ രാജ്‌കുമാറിനെ തിരികെ കൊണ്ടുപോകാൻ പോലീസുകാർ നിർബന്ധിച്ചുവെന്നാണ് ഡോക്ടർമാർ നൽകിയ മൊഴി. ഈ മാസം18,19 തീയതികളിലാണ് രാജ്‌കുമാറിനെ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നത്. ക്രൈം ബ്രാഞ്ച് സംഘം ഇന്നോ നാളെയോ ഡോക്ടർമാരുടെ മൊഴിയെടുക്കും.അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ രാജ്‌കുമാറിന്റെ വീട് സന്ദർശിക്കും
Post Your Comments