ഇടുക്കി : പീരുമേട് സബ്‌ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ കസ്റ്റഡിമരണം നടന്നുവെന്ന് ക്രൈം ബ്രാഞ്ച് സംഘം സ്ഥിരീകരിച്ചു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും സ്റ്റേഷൻ രേഖകളും പരിശോധിച്ചു. ശാസ്ത്രീയ തെളിവെടുപ്പ് ഇന്നുമുതൽ.പ്രത്യേക സംഘം മൂന്നായി തിരിഞ്ഞ് അന്വേഷിക്കും.
രാജ്‌കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പോലീസ് മർദ്ദിച്ചുവെന്ന് പറഞ്ഞിരുന്നതായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വ്യക്തമാക്കി. എന്നാൽ ഡോക്ടർമാർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്തലുണ്ടായി. അവശനായി ആശുപത്രിയിൽ എത്തിയ രാജ്‌കുമാറിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചില്ല. സാധാരണ ഒപി പരിശോധന മാത്രമാണ് നടത്തിയത്.സിപിആർ നൽകുന്ന രോഗിയെ കിടത്തി ചികിൽസിക്കുയാണ് വേണ്ടത്.
Leave a Comment