
തൃശൂര്‍ : വര്‍ഷങ്ങള്‍ നീണ്ട വേദനയ്ക്ക് പരിഹാരം. 3 പതിറ്റാണ്ടിലേറെ ഉള്ളം കയ്യിലിരുന്ന വളപ്പൊട്ട് നീക്കം ചെയ്തു. വെള്ളാര്‍കുളം സ്വദേശിനിയായ യുവതിയുടെ വലതു കയ്യിലെ തള്ളവിരലിനോടു ചേര്‍ന്നിരുന്ന കുപ്പിവളപ്പൊട്ട് കഴിഞ്ഞ ദിവസമാണു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത്.
പഠന കാലത്ത് എഴുതുമ്പോഴെല്ലാം വേദന അനുഭവപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയില്ല. അടുത്തിടെ ഇവിടെ വേദനയുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. തുടര്‍ പരിശോധനയില്‍ കണ്ടെത്തിയ വളപ്പൊട്ടു ശസ്ത്രക്രിയയിലൂടെ നീക്കി. 14 വയസുള്ളപ്പോള്‍ കല്ലില്‍ തുണി കഴുകുന്നതിനിടെ കയ്യിലെ കുപ്പിവള പൊട്ടി.
ചോരയൊലിക്കുന്ന കയ്യില്‍ നിന്നു വളപ്പൊട്ടു വലിച്ചെടുത്തെങ്കിലും കൈവെള്ളയില്‍ കയറിയതിന്റെ ബാക്കി അവിടെത്തന്നെ പൊട്ടി ഇരുന്നത് അറിഞ്ഞില്ല. പൊടിയാതെ 32 വര്‍ഷത്തോളം കയ്യിലിരുന്ന വളപ്പൊട്ടിന് ഒന്നര സെന്റീമീറ്റര്‍ നീളമുണ്ടായിരുന്നു. അപൂര്‍വമായ സംഭവമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Post Your Comments