തിരുവനന്തപുരം: വനിതാ തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിനു സസ്‌പെൻഷൻ. കൃത്യ നിർവഹണത്തിൽ വീഴ്ച്ച വരുത്തിയതിന് ജയിൽ സൂപ്രണ്ട് ഒ വി വല്ലിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. അതോടൊപ്പം തന്നെ രണ്ട് താൽക്കാലിക വാർഡൻമാരെ പിരിച്ചുവിട്ടു.
അട്ടകുളങ്ങര വനിതാ ജയിലിൽ തടവുകാരായ ശില്‍പ്പയും സന്ധ്യയും ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജയിൽ ചാടിയത്. ശേഷം നടന്ന അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം ഇവരെ പൊലീസ് പിടികൂടിയിരുന്നു. ശിൽപ്പയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പാലോട് പൊലീസും റൂറൽ എസ്പിയുടെ കീഴിലുള്ള ഷാഡോ പൊലീസും ചേർന്നാണ് ഇരുവരെയും പിടികൂടിയത്.
Post Your Comments