ഉദരസംബന്ധമായ അസ്വസ്തകള്‍ പലപ്പോഴും വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കാറുണ്ട്. നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും വയര്‍ സ്തംഭിച്ച അവസ്ഥയുമൊക്കെ പലപ്പോഴും നിങ്ങള്‍ നേരിട്ടിട്ടുണ്ടാകും. എന്നാല്‍ ഇത്തരം പ്രശ്നമുണ്ടാകുമ്പോള്‍ പലപ്പോഴും, ഉടനടി ഡോക്ടറെ കണ്ട് പരിഹാരം കാണാനൊന്നും നമുക്ക് കഴിയാറില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ചെറിയ പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. അങ്ങനെയുള്ള ചില മാര്‍ഗങ്ങള്‍ ഇതാ….
അധികവും എരിവും പുളിയുമുള്ള ഭക്ഷണം കഴിക്കുന്നതാണ് ചിലരില്‍ അസിഡിറ്റിയുണ്ടാക്കുന്നത്. എന്നാല്‍ ഇത് പരിഹരിക്കാനുള്ള മാര്‍ഗവും നമ്മുടെ അടുക്കളയില്‍ ഉണ്ട്. ജീരകം, കറുവ പട്ട, ഏലയ്ക്ക, ഇഞ്ചി എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നവയാണ്. ഇവ ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് ഒരു പരിധി വരെ അസിഡിറ്റിയെ ചെറുക്കും. ഇതില്‍ ജീരകമാണ് അസിഡിറ്റിയെ തോല്‍പിക്കാന്‍ ഏറ്റവും ഉത്തമം. ജീരകം വെറുതെ ചവച്ച് തിന്നുന്നതും ഗുണം ചെയ്യും.
കറ്റാര്‍വാഴ നീര് വെള്ളത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച്, ഇത് ഇടയ്ക്കിടെ കുടിക്കുന്നതും അസിഡിറ്റിയെ അകറ്റാന്‍ സഹായിക്കും. വയറ്റിനകത്തെ വിഷാംശങ്ങളെ അകറ്റാനും വയറ് വൃത്തിയാക്കാനും കൂടി സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. അസിഡിറ്റി അകറ്റുമെന്ന് മാത്രമല്ല, ശരീരത്തിന് കുളിര്‍മ്മയേകാനും ഇതിന് കഴിവുണ്ട്. കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നതും ഗുണം ചെയ്യും.ദഹനത്തെ ഏറെ സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍. പൈനാപ്പില്‍ ജ്യൂസാക്കി കഴിക്കുന്നതും അസിഡിറ്റിയെ അകറ്റും.
Post Your Comments