ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാന് ജീവനകാര്ക്കു നേരെ ഉണ്ടായ വധശ്രമത്തില്‍ രണ്ടു പേരെ പിടികൂടി. കഴിഞ്ഞ 10ന് സൗത്ത് ഡല്‍ഹിയില്‍ വാര്‍ത്താ ചാനലിലെ മാധ്യമ പ്രവര്ത്തകന് സിദ്ധാര്‍ഥ് പുരോഹിത്തിനും സഹജീവനക്കാരനും നേരെയാണ് ആക്രമണം ഉണ്ടായത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഇവര്‍ക്കു നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തോക്ക് ചൂണ്ടുകയായിരുന്നു. സംഭവത്തില്‍ ഡല്‍ഹി ഷഹദാര സ്വദേശി തയാബ് (23), കബിര്‍ നഗര്‍ സ്വദേശി ഷഹീബ് (20) എന്നിവരാണ് അറസ്റ്റിലായത്.
ബരാപുള്ള ഫ്ലൈഓവര്‍ വഴി ഐഎന്‍എ മാര്‍ക്കറ്റിലേക്ക് കാറില്‍ പോകുന്പോള്‍ ബൈക്കിലെത്തിയവര്‍ തോക്ക് ചൂണ്ടി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഇതോടെ അക്രമികള്‍ പിന്നില്‍നിന്നും വെടിയുതിര്‍ത്തു. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അക്രമികളെ തിരിച്ചറിഞ്ഞത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും കിഴക്കന്‍ ഡല്‍ഹിയിലും നടത്തിയ റെയ്ഡിനിടയിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തു.
Post Your Comments