![team india world cup](/wp-content/uploads/2019/05/team-india-world-cup.jpg)
മുംബൈ: കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതിനിടയിൽ ഇന്ത്യൻ ടീമിനുവേണ്ടി ഓറഞ്ച് എവേ കിറ്റ് പുറത്തിറങ്ങി. നിർമ്മാതാക്കളായ നൈക്കിയാണ് ഓറഞ്ച് നിറത്തിലുള്ള ജെഴ്സി അടങ്ങുന്ന കിറ്റ് അവതരിപ്പിച്ചത്. ടീം ജെഴ്സിയെപ്പറ്റി പ്രതിപക്ഷ പാർട്ടികള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുണ്ട്. വശങ്ങളും പിൻഭാഗവും പൂർണ്ണമായും ഓറഞ്ച് നിറത്തിലാണ്. ജെഴ്സിയുടെ മുൻഭാഗത്ത് കടുംനീല നിറമാണ് നൽകിയിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യ ഈ ജെഴ്സിയിലാകും ഇറങ്ങുക. ലോകകപ്പില്‍ ഇന്ത്യ ഓറഞ്ച് ജേഴ്സി അണിയുന്നതു കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഓറഞ്ച് ജേഴ്സി എങ്ങനെയായിരിക്കുമെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുന്നതിനിടയിലാണ് നൈക്കി എവേ കിറ്റ് പുറത്തിറക്കിയത്.
Post Your Comments