Latest NewsInternational

സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്

സൂറിച്ച്: സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ കോടീശ്വരന്മാരും വമ്പന്‍ കമ്പനികളും സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന പണം കുറഞ്ഞു. 2018ലെ കണക്കുപ്രകാരം ആറ് ശതമാനമാണ് കുറവുണ്ടായത്. ഇതുപ്രകാരം 6,757 കോടി രൂപയായാണ് കുറഞ്ഞത്.

ഇരുപതുവര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ ഇത്രയും കുറവുണ്ടാകുന്നത്. വിദേശികള്‍ നിക്ഷേപിച്ചിട്ടുള്ള പണത്തിലും നാല് ശതമാനത്തിലേറെ കുറവുണ്ടായിട്ടുണ്ട്. ഇവരുടെ പണം മൊത്തം 99 ലക്ഷം കോടി രൂപയോളംവരും.

സൂറിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ സെന്‍ട്രല്‍ ബാങ്കിങ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2006ലാണ് സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ പണം കുമിഞ്ഞുകൂടിയത്. 23,000 കോടി രൂപയായിരുന്നു മൊത്തം നിക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button