പീരുമേട് : പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റുമോർട്ടം നടപടികളിലും വീഴ്ച നടന്നെന്ന് കണ്ടെത്തി.കസ്റ്റഡി മരണം പോലെ ഗൗരവമുള്ള കേസുകളിൽ പോലീസ് സർജൻ ഉൾപ്പടെയുള്ള ഫോറെൻസിക് സംഘമാണ് പോസ്റ്റുമോർട്ടം നടത്തേണ്ടത്. എന്നാൽ അസിസ്റ്റന്റ് പോലീസ് സർജനും ബിരുദ വിദ്യാർത്ഥിയുമാണ് രാജ്കുമാറിനെ പോസ്റ്റുമോർട്ടം ചെയ്തത്. പോലീസ് സർജൻ രഞ്ജു രവീന്ദ്രനുമായി ചർച്ച ചെയ്താണ് അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം, സംഭവത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശപ്രകാരമുള്ള ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ഇന്ന് നെടുങ്കണ്ടം സ്റ്റേഷനിലെത്തി സംഘം തെളിവെടുപ്പ് ആരംഭിക്കും. മരിച്ച രാജ്കുമാറിന്റെ സ്ഥാപനമായ തൂക്കുപാലത്തെ ഹരിത ഫിനാൻസിയേഴ്‌സിലും, പീരുമേട് സബ് ജയിൽ, താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും. ഒരു എസ്പി അടങ്ങുന്നതാണ് അന്വേഷണസംഘം.
നിലവിൽ കേസിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് രാജ്‌കുമാറിന്റെ കുടുംബം ആരോപിച്ചു.കേസ് അന്വേഷണത്തിൽ പുരോഹതിയില്ല. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചിട്ടില്ല. നിലവിലെ അന്വേഷണത്തിൽ ഒട്ടുംതന്നെ തൃപ്തിയില്ലെന്ന് രാജ്‌കുമാറിന്റെ ബന്ധു ആന്റണി വ്യക്തമാക്കി.ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നു.രാജ്‌കുമാറിനെ കസ്റ്റഡിയിൽവെച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധു ആരോപിച്ചു.കുറ്റക്കാരായ പോലീസുകാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം. രാജ് കുമാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെന്നത് കള്ളം .മുമ്പ് അപകടത്തിൽ പരിക്കേറ്റ രാജ്‌കുമാറിന് ഓടാൻ കഴിയില്ലെന്ന് ആന്റണി പറഞ്ഞു .
Post Your Comments