
കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി ജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മക്കളുടെ മൊഴി നിര്‍ണായകമാകും . കേസില്‍
അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് സാജന്റെ മക്കളില്‍ നിന്ന് മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഒപ്പം മറ്റു കുടുംബാംഗങ്ങളില്‍ നിന്നും വിശദമായ മൊഴിയെടുക്കും. സാജന്റെ ഭാര്യ ബീനയുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്‍വെന്‍ഷന്‍ സെന്ററിന്റെ ചുമതലയേല്‍പ്പിച്ചവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇവരുമായി മുന്‍പ് അഭിപ്രായ ഭിന്നതകളുണ്ടായോ എന്നും അന്വേഷിക്കും. കുടുംബ പ്രശ്‌നങ്ങളുണ്ടായോ എന്നറിയുന്നതിനാണ് മക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കുന്നത്. ഫോണ്‍ രേഖകളടക്കം പരിശോധിക്കും.
നൈജീരിയയില്‍ വ്യവസായ സംരംഭം നടത്തി വിജയിച്ച സാജന് നഗരസഭ നിഷേധിച്ചാലും കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതിക്ക് ന്യായമായി സമീപിക്കാവുന്ന ഉയര്‍ന്ന സ്ഥാപനങ്ങളുണ്ട്. എന്നിട്ടും ആത്മഹത്യ ചെയ്യാന്‍ പെട്ടെന്നുള്ള പ്രകോപനമെന്താണ് എന്ന ചോദ്യത്തിനാണ് പൊലീസ് ഉത്തരം തേടുന്നത്.
Post Your Comments