Latest NewsSaudi ArabiaIndia

ജി 20 ഉച്ചകോടിയിൽ മോദി – സൽമാൻ കൂടിക്കാഴ്ച്ച, ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയർത്തി

സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് ഇത്രയധികം പേർ ഇന്ത്യയിൽ നിന്ന് ഹജിൽ പങ്കെടുക്കുന്നത് .

ന്യൂഡൽഹി : ഇന്ത്യയുടെ ഹജ് ക്വാട്ട രണ്ട് ലക്ഷമായി വർദ്ധിപ്പിച്ച് സൗദി സർക്കാർ . സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചർച്ചയിലാണ് ഹജ് ക്വാട്ട വർദ്ധിപ്പിക്കാൻ തീരുമാനമായത് . ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച്ച .സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് ഇത്രയധികം പേർ ഇന്ത്യയിൽ നിന്ന് ഹജിൽ പങ്കെടുക്കുന്നത് .

21 സ്ഥലങ്ങളിൽ നിന്നായി 500 ലധികം വിമാനങ്ങളും ഹജ്ജ് തീർത്ഥാടനത്തിനായി ഒരുക്കിയിട്ടുണ്ട് .വ്യാപാരം , നിക്ഷേപം , ഊർജ്ജം ഭീകരവാദം നേരിടുക എന്നീ വിഷയങ്ങളിലെ സഹകരണം ഉറപ്പാക്കുന്നതിനായാണ് കൂടിക്കാഴ്ച്ച നടത്തിയത് . ഇന്ത്യയിൽ നിന്ന് രണ്ട് ലക്ഷത്തോളം വിശ്വാസികൾ ഈ വർഷം ഹജ് തീർത്ഥാടനത്തിൽ പങ്കെടുക്കുമെന്ന് ന്യൂനപക്ഷ കാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button