Latest NewsIndia

ഭാര്യയെ കാണാനില്ലെന്ന് പരാതി; ഒടുവില്‍ പൊലീസ് യുവതിയെ കണ്ടെത്തിയത് എവിടെനിന്നെന്ന് അറിഞ്ഞ് ഞെട്ടി ഭര്‍ത്താവ്

അല്‍വാര്‍: ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി. ഒടുവില്‍ യുവതിയെ കണ്ടെത്തിയത് സ്വര്‍വര്‍ഗ പങ്കാളിക്കൊപ്പം. ഭാര്യയെ കാണാതായ അന്ന് തന്നെ ഭര്‍ത്താവ് ഗോപാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജൂണ്‍ ഒന്നിന് രാജസ്ഥാനിലെ അല്‍വാറില്‍ നിന്ന് കാണാതായ ജ്യോതി എന്ന യുവതിയെയാണ് ദേശീയ കായികതാരം കൂടിയായ പങ്കാളിക്കൊപ്പം ഹരിയാനയിലെ ഷാജഹാന്‍പുറില്‍ കണ്ടെത്തിയത്.

കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഗുഞ്ജനെ വിവാഹം കഴിക്കണമെന്ന തന്റെ ആഗ്രഹം ജ്യോതി പൊലീസിനോട് പങ്കുവച്ചു. ഷാജഹാന്‍പുറിലെ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന തന്റെ ഭര്‍ത്താവ് ഗോപാല്‍ ജോലിക്ക് പോകുമ്പോള്‍ തന്നെ വീട്ടിനകത്ത് പൂട്ടിയിടാറുണ്ടെന്നും യുവതി ആരോപിച്ചു. ഷാജഹന്‍പുറില്‍ നിന്നും അല്‍വാറിലെത്തിച്ച യുവതികളെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി.

തനിക്ക് ഭര്‍ത്താവിനൊപ്പം പോകേണ്ടെന്ന് ജ്യോതി പറഞ്ഞതോടെ സ്വവര്‍ഗ പങ്കാളിക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു. ഗോപാലുമായുള്ള വിവാഹം വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നടന്നതാണെന്നും, താനൊരു സ്വവര്‍ഗാനുരാഗിയാണെന്നും ഗുഞ്ജന്‍ ഭായിക്കൊപ്പം കഴിയാനാണ് ആഗ്രഹമെന്നുമാണ് ജ്യോതി മൊഴി നല്‍കിയത്. ഗുഞ്ജന്‍ ഭായി എന്ന പങ്കാളിയാകട്ടെ, ഹരിയാനയില്‍ നിന്നുള്ള ദേശീയ കായികതാരം കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button