കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് ബിജെപി സീറ്റ് നിലനിര്‍ത്തി. ധര്‍മ്മടം പഞ്ചായത്തിലെ ഒമ്പതാം നമ്പര്‍ വാര്‍ഡായ കിഴക്കേ പാലയാട് കോളനിയിലെ തെരഞ്ഞെടുപ്പിലാണ് ബിജെപി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയത്. എല്‍ഡിഎഫിന് മൂന്നാം സ്ഥാനമാണുള്ളത്.
ദിവ്യ ചെള്ളത്തായിരുന്ന വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി. 474 വോട്ടുകളാണ് ദിവ്യക്ക് ലഭിച്ചത്. 56 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ദിവ് ജയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ ഇരുന്നൂറില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി ഇവിടെവിജയിച്ചത്. കൂടാതെ യുഡിഎഫിന്റെ വോട്ടു വിഹിതത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി കെ ശശിധരന്‍ 418 വോട്ടുകള്‍ ലഭിച്ചു. മൂന്നാം സ്ഥാനത്തുള്‌ല ഇടത് മുന്നണിയില്‍ നിന്ന് ലോക് താന്ത്രിക് ജനതാദള്‍ സ്ഥാനാര്‍ത്ഥിയായ കൊക്കോടന്‍ ലക്ഷ്മണന് 264 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
Post Your Comments