കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ ലീഗ് അംഗത്തെ കൊടി സുനി ഭീഷണി പെടുത്തിയ സംഭവത്തെച്ചൊല്ലി നഗരസഭാ യോഗത്തില്‍ ബഹളം. നഗരസഭാ അംഗം മജീദ് കോഴിശ്ശേരിയെയാണ് കൊടി സുനി ഭീഷണിപ്പെടുത്തിയത്. നഗരസഭാംഗമായ മജീദിന് സുരക്ഷ നല്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടണമെന്ന അടിയന്തരപ്രമേയം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തതോടെയാണ് കൗണ്‍സില്‍ യോഗത്തില്‍ ബഹളമുണ്ടായത്.
കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വൈസ് ചെയര്‍മാന്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊടി സുനി എട്ട് തവണ വിളിച്ചുവെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. കൊടി സുനിയും മജീദും ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണെന്നും പ്രമേയം നിയമപരമായ നിലനില്‍ക്കില്ലെന്നും പ്രതിപക്ഷം പറഞ്ഞു. നിരവധി തവണ യോഗത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ബഹളമുണ്ടായി. ചട്ടങ്ങള്‍ ലംഘിച്ചാണ് യോഗം വിളിച്ചത്. അതേസമയം, വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോള്‍ മജീദിന് പൊലീസ് സുരക്ഷ നല്‍കണമെന്നാവശ്യപ്പെടുന്നതിനുള്ള പ്രമേയം പ്രതിപക്ഷ ബഹളത്തിനിടയിലും കൗണ്‍സില്‍ യോഗം പാസ്സാക്കി.
Post Your Comments