സ്‌പെയിന്‍: പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉഷ്ണ തരംഗം. ഇതിനൊപ്പം പലയിടത്തും കാട്ടു തീയും പടരുന്നു.സ്‌പെയിനിലെ ടരഗോണ ജില്ലയില്‍ പര്‍വതപ്രദേശത്ത് ജൂണില്‍ത്തന്നെ കാട്ടുതീ പടരുന്നു. ആണവോര്‍ജസ്റ്റേഷന്‍ നിലകൊള്ളുന്ന പ്രദേശമാണിത്. ഇതേത്തുടര്‍ന്ന് മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.
4000 ഹെക്ടര്‍ വനം തീ വിഴുങ്ങിയതായി അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഉടന്‍ അണയ്ക്കാനായില്ലെങ്കില്‍ 20,000 ഹെക്ടര്‍ വനം നശിക്കുമെന്നും മുന്നറിയിപ്പുനല്‍കി. കാറ്റലോണിയയില്‍ 20 വര്‍ഷത്തിനിടെയുണ്ടാവുന്ന വലിയ തീപ്പിടിത്തങ്ങളിലൊന്നാണിത്. വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തീയണയ്ക്കാന്‍ ശ്രമം നടക്കുന്നത്.
ഫ്രാന്‍സിലും സ്വിറ്റ്‌സര്‍ലന്‍ഡിലും ജര്‍മനിയിലും പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലുമെല്ലാം ജൂണില്‍ ഇതുവരെ കാണാത്ത താപനിലയാണ് രേഖപ്പെടുത്തുന്നത്. ഫ്രാന്‍സിലും സ്‌പെയിനിലും സ്വിറ്റ്‌സര്‍ലന്‍ഡിലും വരുംദിവസങ്ങളില്‍ താപനില 40 കടക്കുമെന്നാണ് പ്രവചനം. വടക്കെ ആഫ്രിക്കയില്‍നിന്ന് വീശുന്ന ഉഷ്ണതരംഗമാണ് കാരണമെന്ന് കാലാവസ്ഥാവിദഗ്ധര്‍ പറയുന്നു.
Post Your Comments