Latest NewsKerala

അതിയായ ആഗ്രഹമുണ്ടെങ്കില്‍ അവരെ തടയരുത്, അവകാശമുന്നയിക്കാന്‍ ഇടിച്ചു തുള്ളി പോകേണ്ട ഇടമല്ല ശബരിമല; മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം : അവകാശവാദം സ്ഥാപിച്ച് ബലപ്രയോഗത്തിലൂടെ കടന്നു ചെല്ലേണ്ട ഇടമല്ല ശബരിമല. അത് സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടാനെ അവസരമൊരുക്കുകയുള്ളൂ എന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാണ്. സ്ത്രീകള്‍ എന്തോ അശുദ്ധി ഉള്ളവരാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല.

സ്ത്രീകള്‍ മല കയറുന്നതില്‍ അയ്യപ്പന് കോപം ഉണ്ടാവുകയുമില്ല. ഏതെങ്കിലും സ്ത്രീക്ക് അയ്യപ്പനെ കാണാന്‍ അദമ്യമായ ആഗ്രഹം ഉണ്ടെങ്കില്‍ അവരെ തടയരുതെന്നും മന്ത്രി പറഞ്ഞു. അയ്യപ്പനെ മാത്രമല്ല, ഗുരുവായൂരപ്പനെ കാണാന്‍ ആഗ്രഹമുള്ള ക്രിസ്ത്യാനിയെയും അതിന് അനുവദിക്കണമെന്നാണ് തന്റെ നിലപാട്. യേശുദാസിന്റെ പാട്ട് കേള്‍ക്കാം, അദ്ദേഹത്തിന് ദേവനെ കാണാന്‍ അനുവാദമില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ എന്നും മന്ത്രി പറഞ്ഞു.

അതേസമയം അവകാശം സ്ഥാപിക്കാനായി ഇടിച്ചുതള്ളി മലയിലേക്ക് പോവുകയാണെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല എന്നും സംഘര്‍ഷം ഉണ്ടാക്കാനേ അത് ഉപകരിക്കൂ. ഭരണഘടനാപരമായി അവകാശം ഉണ്ടായിരിക്കാം. അങ്ങനെ അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമല. അങ്ങനെ പോകേണ്ടവര്‍ക്ക് എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമല അതിനുള്ള ഇടമല്ല. എന്നും കെ.കെ ശൈലജ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button